കാറപകടം: മൂന്നുപേര്‍ക്ക് പരിക്ക്‌കൊട്ടിയം: ദേശീയപാതയില്‍  മൂന്നു കാറുകള്‍ കൂട്ടിമുട്ടി കുട്ടിയുള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ഒരു കാര്‍  മറ്റ് രണ്ടു കാറുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെ ഉമയനല്ലൂര്‍ വാഴപ്പള്ളിയിലായിരുന്നു അപകടം. കൊട്ടിയം നടുവിലക്കര സ്വദേശികളായ മിഥുന്‍, ഭാര്യ പ്രീതി എന്നിവര്‍ക്കും മറ്റൊരു കാറിലുണ്ടായിരുന്ന ഒരു കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇവരെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി കാര്‍ എതിര്‍ദിശയില്‍ വന്ന കാറിലിടിക്കുകയും ആ കാര്‍ മറ്റൊരു ഒമ്‌നി വാനിലേക്ക് ഇടിക്കുകയുമായിരുന്നു. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

RELATED STORIES

Share it
Top