കാര്‍ 30 അടി താഴ്ചയിലേക്കു മറിഞ്ഞു; യുവാവിന് പരിക്ക്‌തൊടുപുഴ: മാറിക-രാമപുരം റോഡില്‍ മുണ്ടുനടക്കു സമീപം പന്തക്കവളവില്‍ കാര്‍ നിയന്ത്രണം വിട്ടു മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് കാര്‍ യാത്രികനു പരിക്ക്.കാളിയാര്‍ കാവില്‍പുരയിടത്തില്‍ ബിജുവാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ വൈകുന്നേരം നാലിന് ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.ഇവിടെ അപകടം പതിവായതിനാല്‍ റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ വശത്ത് ബാരിക്കേഡുകള്‍ ഇല്ലായിരുന്നു ഈ വിടവില്‍ കൂടിയാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. തുടര്‍ന്ന് ഓടികൂടിയ നാട്ടൂകാര്‍ കാറിന്റെ മുന്‍ വശത്തെ ചില്ലുകള്‍  തകര്‍ത്താണ് ബിജുവിനെ പുറത്തെടുത്തത്. ബിജുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മേഖലയില്‍  അപകടം പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.റോഡിന്റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടത്തിനിടയാക്കുന്നതെന്നും പൊതുമരാമത്തധികൃതര്‍  ഇക്കാര്യത്തില്‍ ഉടന്‍ ശ്രദ്ധിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top