കാര്‍ വൈദ്യുതിത്തൂണിലിടിച്ച് സമസ്ത നേതാവ് മരിച്ചു


കണ്ണൂര്‍:  ഡിവൈഡറില്‍ തട്ടിയ കാര്‍ വൈദ്യുതിത്തൂണിലിച്ച് സമസ്ത നേതാവ് നേതാവ് മരിച്ചു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍(കാന്തപുരം വിഭാഗം) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തളിപ്പറമ്പ് ബദരിയ്യ നഗര്‍ സി പി അബ്ദുര്‍ റൗഫ് മുസ്‌ല്യാര്‍ തിരുവട്ടൂര്‍(60) ആണ് മരിച്ചത്. കണ്ണൂര്‍ താണയില്‍ ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. ഖത്തറില്‍ നിന്ന് വരികയായിരുന്ന മകളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂട്ടി തിരികെ വരുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ച് സമീപത്തെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അബ്ദുര്‍ റഊഫ് മുസ്‌ല്യാരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(കാന്തപുരം വിഭാഗം) കണ്ണൂര്‍ ജില്ലാ മുശാവറ അംഗമാണ്. തളിപ്പറമ്പ് അല്‍മഖര്‍ പ്രവര്‍ത്തക സമിതി അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുന്‍ ജില്ലാ  പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാനൂര്‍ മോന്താല്‍ ജുമാ മസ്ജിദ്, പുത്തൂര്‍ മര്‍കസ്, മുട്ടം ഹസനുല്‍ ബസ്വരി ദര്‍സ്, കണ്ണൂര്‍ താഴെ ചൊവ്വ ജുമാമസ്ജിദ്, ചപ്പാരപ്പടവ് ജുമാ മസ്ജിദ്, പട്ടുവം ജുമാമസ്ജിദ്, തളിപ്പറമ്പ് ബാഫഖി മദ്‌റസ, ബെംഗളൂരു മര്‍കസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍(അല്‍മഖര്‍ ആര്‍ട്‌സ് ആന്റ് കൊമേഴ്‌സ് കോളജ് അഡ്മിനിസ്‌ട്രേറ്റര്‍), മുഹമ്മദ് സുലൈം(അഡ്‌നോക്, അബൂദബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി(ഖത്തര്‍), നുസൈബ, ജുമാന, ശുഹൈബ്, ശഹബാന. മരുമക്കള്‍: ദുജാന, സൈനബ, സിറാജുദ്ദീന്‍ സുഹ്‌രി(പടന്നക്കര ജുമാമസ്ജിദ് ഖത്തീബ്), മുബീന മാണിയൂര്‍, ഹബീബ് കൊട്ടില(എസ്‌വൈഎസ് ഏഴോം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍(ഖത്തര്‍). സഹോദരങ്ങള്‍: അബ്ദുസ്സലാം മദനി, അലി ഹസന്‍ മുസ്‌ല്യാര്‍, അബ്ദുര്‍റഹ്്മാന്‍ സഅദി, അബ്ദുല്‍മജീദ് മദനി(എളമ്പേരംപാറ മഹല്ല് ജമാഅത്ത് പ്രസിഡന്റ്, കുടക് ജില്ലാ ജംഇയ്യത്തുല്‍ ഉമല ഉപാധ്യക്ഷന്‍), അബ്ദുല്‍ശുക്കൂര്‍ സഅദി, അബൂബക്കര്‍ സഅദി(ദുബയ്), അബ്ദുല്‍ ജബ്ബാര്‍ നിസാമി(ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി(ദുബയ്), ഫാത്തിമ, സൈനബ, ഉമ്മു സലമ, റഹ്്മത്ത്. ഖബറടക്കം ഇന്നു വൈകീട്ട് നാലിന് തളിപ്പറമ്പ് മന്ന മഖാമില്‍ നടക്കും.

RELATED STORIES

Share it
Top