കാര്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തുന്ന സംഘം തീരദേശ മേഖലയില്‍ വ്യാപകം

കെ എം അക്ബര്‍
ചാവക്കാട്: കാര്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘം തീരദേശ മേഖലയില്‍ വ്യാപകമാവുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മേഖലയില്‍ മാത്രം തട്ടിപ്പിനിരയായത് നൂറു കണക്കിന് പേര്‍.
ഇവരില്‍ നിന്നായി സംഘം തട്ടിയെടുത്തത് 500ലധികം കാറുകള്‍. ചാവക്കാട്, ഗുരുവായുര്‍, എടക്കഴിയൂര്‍, അകലാട്, ഒരുമനയൂര്‍ മേഖലകളിലുള്ളവരാണ് തട്ടിപ്പിനിരയായിട്ടുള്ളവരിലധികവും. ചെറിയ മുന്‍കൂര്‍ തുക നല്‍കി വാടകക്കെടുത്ത ശേഷം കാറുകള്‍ മറ്റൊരാള്‍ക്ക് വന്‍ തുകക്ക് പണയപ്പെടുത്തുകയാണ് തട്ടിപ്പിന്റെ രീതി. കാര്‍ വാടകക്ക് നല്‍കുന്നതിനാവശ്യമായ ചട്ടങ്ങള്‍ പാലിക്കാതേയാണ് പലരും കാറുകള്‍ വാടകക്ക് നല്‍കുന്നത്.
ഇതിനാല്‍ തട്ടിപ്പിനായാകുന്നതോടെ പലരും പോലിസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്. കാര്‍ വാടകക്കെടുത്ത് പണയപ്പെടുത്തുന്ന സംഘങ്ങളില്‍ പലര്‍ക്കും അന്തര്‍ സംസ്ഥാന വാഹന മേഷണ സംഘങ്ങളുമായാണ് ബന്ധം. വാടകക്കെടുക്കുന്ന കാറുകള്‍ ഈ ബന്ധം വഴി ഇതര സംസ്ഥാനങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതിലധികവും ആംഡംബര കാറുകളാണ്. മേഖലയില്‍ ഏറെ നാളായി കാര്‍ വാടക്ക് നല്‍ക്കുകയും എടുക്കുകയും ചെയ്യുന്ന സംഘം നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ വാടകക്കെടുത്ത ശേഷം വേറെ ചില റെന്റ് എ കാര്‍ സംഘങ്ങള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി പണയത്തിന് നല്‍കി മുങ്ങിയിട്ടുമുണ്ട്. നഷ്ടമായ ചില വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറടക്കം നീക്കം ചെയ്യുന്നതായും പറയുന്നു.

RELATED STORIES

Share it
Top