കാര്‍ ലോറിക്ക് പിന്നിലിടിച്ച് ഒമ്പതുപേര്‍ക്ക് പരിക്ക്തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാര്‍ ലോറിക്ക് പിന്നിലിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. കക്കാട് ദേശീയപാതയില്‍ മേലെ പെട്രോള്‍ പമ്പിന് മുന്‍വശത്ത് വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരായ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി അടിയാട്ട് അബൂബക്കര്‍ സിദ്ധീഖ് (40), ഭാര്യ ഫൗസിയ (35), ബന്ധുക്കളായ ഫാത്തിമ റമീസ് (13), ഫാത്തിമ മിന്‍ഹ (6) ഫാത്തിമ അനീസ (3), ഫാത്തിമ മില്‍സ (3), ഫാത്തിമ ഫര്‍ഹാന (12), വി.കെ.പടി അരീത്തോട് സദേശികളായ നിസാര്‍ (26) മന്‍സൂര്‍ (30) എന്നിവരെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാംകുളം ഭാഗത്ത് നിന്ന് വരുകയായിരുന്ന കാര്‍, നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അതുവഴി വന്ന പത്രവിതരണവാഹനമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

RELATED STORIES

Share it
Top