കാര്‍ യാത്രികരെ മര്‍ദിച്ച സംഭവം: ടോള്‍ ബൂത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

മരട്: ടോള്‍ ബൂത്തിലെ ജീവനക്കാരുടെ ലിസ്റ്റു  പ്രസിദ്ധീകരിക്കണമെന്ന് കെപിസിസി നേതാവ് കെ ബി മുഹമ്മദ്കുട്ടി. കഴിഞ്ഞ ദിവസമുണ്ടായ മുന്‍ മരട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സി ഹംസയേയും മകന്‍ സിയാക്കിനേയും കാറിനകത്ത് നിന്ന് വലിച്ചിറക്കി മര്‍ദിച്ച ഗോള്‍ ബൂത്തിലെ ഗുണ്ടകളായ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ദിനംപ്രതി നടക്കുന്ന യാത്രക്കാരുടെ മേലുള്ള കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30 ന് കുമ്പളം സ്‌കുള്‍ പടി ജങ്ഷനില്‍ നിന്നും ജാഥയായാണ് ടോള്‍ പ്ലാസയിലേക്കെത്തിയത്. മരട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നെട്ടൂര്‍, ഐഎന്‍ടിയുസി, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനില സിബി ഉദ്ഘാടനം ചെയ്തു. ആര്‍ കെ സുരേഷ് ബാബു, ആന്റണി ആശാംപറമ്പില്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് എ എസ് അഷ്‌റഫ്, സി വിനോദ,് ഡിഎസ്എസ് നേതാവ് പി പി സന്തോഷ് സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം ടോളെടുക്കാന്‍ കാത്തു നിന്നിരുന്ന വാഹനങ്ങളെ സമരാനുകൂലികള്‍ ടോളെടുപ്പിക്കാതെ കടത്തിവിടുകയും അക്രമാസക്തരായ സമരക്കാരില്‍ ചിലരെ മരട് എസ്‌ഐയും സംഘവും ചേര്‍ന്ന് അനുനയിപ്പിച്ചു വിടുകയും ചെയ്തു.

RELATED STORIES

Share it
Top