കാര്‍ പുഴയിലേക്കു മറിഞ്ഞു; യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

വാണിമേല്‍: വിലങ്ങാട് കാര്‍ പുഴയിലേക്ക് മറിഞ്ഞു ദമ്പതികളായ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ വിലങ്ങാട് പാനോം റോഡിലാണ് അപകടമുണ്ടായത്.
വിലങ്ങാട് സ്വദേശിയും,ഭാര്യയും യാത്ര ചെയ്യുന്നതിനിടെ വിലങ്ങാട് സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് സമീപത്ത് വെച്ച് കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ മുപ്പതടിയോളം താഴ്ച്ചയുള്ള പുഴയിലേക്ക് മറിയുകയായിരുന്നു.
വീഴ്ചയില്‍ കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ ദമ്പതികള്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഇവരെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. വീഴ്ചയില്‍ കാറിന് സാരമായ കേട്പാടുകള്‍ പറ്റിയിട്ടുണ്ട്.

RELATED STORIES

Share it
Top