കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു



കാസര്‍കോട്: സ്വിഫ്റ്റ്കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മധൂര്‍ പുളിക്കൂര്‍ സ്വദേശിയും കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ലോ പ്ലസ് റെഡിമെയ്ഡ് കടയിലെ മാനേജരുമായ മുഹമ്മദ് ബാസിത് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയ പാതയായ അണങ്കൂരിലാണ് അപകടം. പെരുന്നാള്‍ തിരക്കായതിനാല്‍ രാത്രി വൈകിയാണ് കട അടച്ചത്. വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പി. എസ് അബ്ദുല്‍ ഖാദര്‍ ഫൗസിയ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

[related]

RELATED STORIES

Share it
Top