കാര്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കം ; യുവാവിനെ മര്‍ദിച്ചവശനാക്കിഅമ്പലപ്പുഴ: കാര്‍ തട്ടിയതിനെ ചൊല്ലി തര്‍ക്കം യുവാവിനെ സ്ത്രീയടക്കമുള്ള സംഘം മര്‍ദ്ദിച്ചവശനാക്കി. പുന്നപ്ര പള്ളി വെളിവീട്ടില്‍ നജീബ് (19)നാണ് കാറില്‍ സഞ്ചരിച്ചിരുന്നവരുടെ മര്‍ദനമേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെ പുന്നപ്ര പോലിസ് സ്‌റ്റേഷന് കിഴക്ക് വശമായിരുന്നു സംഭവം. മര്‍ദനമേറ്റ നജീബ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. ദേശീയ പാതയില്‍ പുന്നപ്ര ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കിഴക്ക് ഭാഗത്ത് കൂടിയാണ് പോയിരുന്നത്. ഇതിനിടയിലാണ് ഇരുകൂട്ടരും സഞ്ചരിച്ചിരുന്ന കാറുകള്‍ തമ്മില്‍ ഉരസിയത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ സ്ത്രീയും ഭര്‍ത്താവും മകനും അടക്കമുള്ള സംഘം നജീബിനെ കാറില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ഇതോടെ സംഭവം കണ്ട് നിന്ന നാട്ടുകാര്‍ തടസ്സം നിന്നു. തുടര്‍ന്ന് പുന്നപ്ര സ്‌റ്റേഷനില്‍ നിന്ന് പോലിസെത്തി ഇരുകൂട്ടരേയും സ്‌റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ സ്‌റ്റേഷനില്‍ പ്രദീപ് എന്ന പോലിസുകാരന്‍ മര്‍ദനമേറ്റവരെ ശകാരിച്ചത് പ്രതിഷേധത്തിനിടയാക്കി.

RELATED STORIES

Share it
Top