കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമണം; ജമാഅത്ത് അംഗത്തിനു പരിക്ക്

എരുമേലി: രണ്ടുദിവസമായി എരുമേലിയില്‍ സംഘര്‍ഷ പരമ്പര. കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിയോടെയാണ് നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി ജമാഅത്ത് അംഗത്തിന്റെ നേര്‍ക്ക് ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നേതാവും ജമാഅത്ത് കമ്മിറ്റി അംഗവുമായ പാടിക്കല്‍ അന്‍സാരി (50) യെയാണ് കാര്‍ തടഞ്ഞുനിര്‍ത്തി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചത്. സെന്റ് തോമസ് സ്‌കൂള്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് തെളിവായി സ്വീകരിച്ച് ഗുണ്ടാ ആക്രമണത്തിന് കേസെടുത്തെന്ന് മണിമല സിഐ ടി ഡി. സുനില്‍കുമാര്‍ പറഞ്ഞു. പാടിക്കല്‍ അന്‍സാരിയുടെ കൈക്ക് സാരമായി പരിക്കേറ്റു. ശരീരത്തെമ്പാടും കമ്പിവടിക്ക് കുത്തിയതിന്റെ പാടുകളും ചതവുകളുമുണ്ട്.

RELATED STORIES

Share it
Top