കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം ഷമിക്കു പരിക്ക്

ന്യൂഡല്‍ഹി: ഡെറാഡൂണ്‍-ഡല്‍ഹി പാതയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കു പരിക്ക്. ഷമിയെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കാണ് പരുക്കേറ്റത്. തലയില്‍ തുന്നലുമുണ്ട്.ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ മുഹമ്മദ് ഷമി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു.

RELATED STORIES

Share it
Top