കാര്‍ കൊക്കയിലേക്കു മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു

ഇരിക്കൂര്‍: ഇരിക്കൂര്‍-ചാലോട് റോഡിലെ ആയിപ്പുഴ ചൊക്രാന്‍ വളവില്‍ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഇരിക്കൂറില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട് റോഡില്‍നിന്ന് 25 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കാര്‍ മരത്തില്‍ത്തട്ടി തങ്ങിനിന്ന നിലയിലാണ്. ഇതുവഴി പോവുകയായിരുന്ന മറ്റു വാഹനയാത്രക്കാരാണ് കാറിലുള്ളവരെ പുറത്തിറക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

RELATED STORIES

Share it
Top