കാര്‍ കവര്‍ന്ന കേസ്: പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപകനെ വീട്ടമ്മയ്‌ക്കൊപ്പം നിര്‍ത്തി നഗ്നചിത്രമെടുത്ത് കാറും മൊൈബല്‍ ഫോണും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികള്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും  വിധിച്ചു.
തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി പി എന്‍ സീതയുടേതാണ് ശിക്ഷാവിധി. പ്രതികളായ പത്തനംതിട്ട കോഴഞ്ചേരി താലൂക്കില്‍ നാരങ്ങാനം വഴിഞ്ഞാകത്ത് വീട്ടില്‍ റെജി ജോര്‍ജ് (30), കോഴഞ്ചേരി തോമയില്‍ വീട്ടില്‍ രഞ്ജിത്ത് (25) എന്നിവരെയാണ് ശിക്ഷിച്ചത്. 2010 ആഗസ്ത് 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനില്‍ നിന്നാണ് കാറും മറ്റും കവര്‍ച്ച ചെയ്തത്.

RELATED STORIES

Share it
Top