കാര്‍ഷിക വിപണനകേന്ദ്ര കെട്ടിടം ഉപയോഗമില്ലാതെ നശിക്കുന്നു

മുക്കം: കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ചൂഷണമൊഴിവാക്കി വില്‍പ്പന നടത്തുന്നതിനും സംഭരിക്കുന്നതിനുമായി നിര്‍മിച്ച വില്ലേജ് ഹട്ട് ലക്ഷ്യം കണ്ടില്ല. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോടാണ് ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ചത്. വര്‍ഷം മുന്‍പ് തന്നെ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായങ്കിലും തുടര്‍ പ്രവര്‍ത്തന ങ്ങള്‍ നടന്നില്ല. മോയന്‍ കൊളക്കാടന്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന സമയത്താണ് പന്നിക്കോട് ഹോമിയോ ആശുപത്രിക്ക് സമീപം 15 ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിച്ചത്. 4 മുറികളിലായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. ചാത്തമംഗലം, കൊടിയത്തൂര്‍, കാരശേരി പഞ്ചായത്തുകളിലെ കര്‍ഷകരെ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പാക്കിയത്. *കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ കൃഷിയിടത്തില്‍ തന്നെ ശേഖരിച്ച് മികച്ച വില ലഭ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം.പദ്ധതി ലക്ഷ്യം കാണാതായതോടെ സിവില്‍ സപ്ലൈ കോര്‍പ്പറേഷന്റെ ന്യായവില സൂപ്പര്‍ മാര്‍ക്കറ്റ് ഇവിടെ ആരംഭിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മോയന്‍ കൊളക്കാടന്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. വാടക നല്‍കാത്ത കെട്ടിടം ലഭിച്ചാല്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം

RELATED STORIES

Share it
Top