കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കെ എം മാണി

കോട്ടയം: കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ധന കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് ആറുമാസത്തെ മോറട്ടോറിയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ തകര്‍ച്ചയാണുണ്ടായത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള വിലയിടിവില്‍ നട്ടെല്ലൊടിഞ്ഞ കര്‍ഷകരെയാണ് കാലവര്‍ഷം ഏറെ ബാധിച്ചത്. അതിവൃഷ്ടി തുടങ്ങി ദിവസങ്ങളായെങ്കിലും സര്‍ക്കാര്‍ പാവപ്പെട്ട കര്‍ഷകരെ തിരിഞ്ഞുനോക്കിയിട്ടില്ല. പാവപ്പെട്ട കര്‍ഷകര്‍ക്കും കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന നിര്‍ധനര്‍ക്കും സര്‍ക്കാര്‍ സൗജന്യ റേഷന്‍ അനുവദിക്കണമെന്നു കെ എം മാണി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മാണി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top