കാര്‍ബണ്‍ ബഹിര്‍ഗമനം: ഇന്ത്യയുടെ പ്രതിവര്‍ഷ നഷ്ടം 21,000 കോടി ഡോളര്‍

ലോസ് ആഞ്ചലസ്: വന്‍തോതിലുള്ള കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളലിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം 21,000 കോടി ഡോളര്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നതെന്നു പഠനം. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യുഎസാണ് ഒന്നാംസ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയും. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നതില്‍ ഏറ്റവും മുന്നിലുള്ള ചൈന ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ കാലഫോര്‍ണിയ സാന്റിയാഗോ സര്‍വകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. അന്തരീക്ഷ താപനില വര്‍ധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയ്ക്കുന്നതായി പഠനസംഘത്തില്‍പ്പെട്ട കാതറിന്‍ റിക്കി പറയുന്നു.

RELATED STORIES

Share it
Top