കാര്‍ത്തിയെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടി സിബിഐ

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ നാര്‍കോ അനാലിസിസ് പരിശോധനയ്ക്കു വിധേയനാക്കാന്‍ അനുമതി തേടി സിബിഐ പ്രത്യേക കോടതിയില്‍ ഹരജി നല്‍കി. ഈ മാസം ഒമ്പതിന് കാര്‍ത്തിയെ ഹാജരാക്കുമ്പോള്‍ ഹരജി പരിഗണിക്കാന്‍ പ്രത്യേക ജഡ്ജി സുനില്‍ റാണ തീരുമാനിച്ചു.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനും കൂട്ടുപ്രതി ഇന്ദ്രാണി മുഖര്‍ജിക്കുമെതിരേ പ്രൊഡക് ഷന്‍ വാറന്റ് പുറപ്പെടുവിക്കാന്‍ അനുമതി തേടിയ മറ്റ് രണ്ടു ഹരജികളും കോടതി പരിഗണിക്കും.

RELATED STORIES

Share it
Top