കാര്‍ഡിയോളജി ബ്ലോക്കിനു സമീപം പൊടിപടലം; രോഗികള്‍ ദുരിതത്തില്‍

ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തുള്ള റോഡിലെ പൊടിപടലം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതം വിതയ്ക്കുന്നു. ആശുപത്രിയിലെത്തുന്ന ഇരുചക്ര വാഹനം ഉള്‍പ്പെടെ മുഴുവന്‍ വാഹനങ്ങളും കടന്നു പോവുന്നത് കാര്‍ഡിയോളജി ബ്ലോക്കിന് മുന്നിലുള്ള റോഡിലൂടെയാണ്. തൊട്ടടുത്തു തന്നയാണ് കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമ കേന്ദ്രവും സ്ഥിതി ചെയ്യുന്നത്. വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ ഉയരുന്ന പൊടിപടലം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ ആശുപത്രി കോപൗണ്ടിലെ ജല അതോററ്റിയുടെ തകര്‍ന്ന പൈപ്പ് ലൈന്‍ പുനസ്ഥാപിക്കാന്‍ കുഴിയെടുത്തിരിന്നു. ഈ കുഴി മൂടിയെങ്കിലും ശേഷിച്ച പൊടിമണ്ണ് അവിടെ കൂടിക്കിടക്കുകയാണ്. പൊടിപടലം ഇല്ലാതാക്കുന്നതിനുള്ള നടപടിയില്‍ ആശുപത്രി അധികൃതരും പൊതുമരാമത്തും തര്‍ക്കം തുടരുകയാണ്. പൊതുമരാമത്ത് വകുപ്പാണ് കോംപൗണ്ടില്‍ പൊടിപടലം ഇല്ലാതെ സംരക്ഷിക്കേണ്ടതെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍ ആശുപത്രി കോംപൗണ്ടിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനവും സ്വകാര്യ, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു കരാര്‍ നല്‍കിയിട്ടുള്ളതിനാല്‍ അവര്‍ ചെയ്തു പോവുന്ന നിര്‍മാണ പ്രവൃത്തിയുടെ ബാക്കി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന് പൊതുമാരത്ത് അധികൃതരും പറയുന്നു.

RELATED STORIES

Share it
Top