കാര്‍ട്ടൂണ്‍ രംഗങ്ങള്‍ അനുകരിച്ച 12 വയസ്സുകാരന്‍ വെന്തുമരിച്ചുഹൈദരാബാദ്: കാര്‍ട്ടൂണ്‍ രംഗങ്ങള്‍ അനുകരിക്കാന്‍        ശ്രമിച്ച 12വയസ്സുകാരന്‍ വെന്തുമരിച്ചു. തെലുങ്കാന ബാലാപൂര്‍ ഗ്രാമത്തിലെ മഡുഗുള ജയ്ദീപ് ആണ് മരിച്ചത്. കാര്‍ട്ടൂണ്‍ കഥാപാത്രം തീയിലൂടെ നടക്കുന്നതും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുന്നതും ടിവിയില്‍ കണ്ട ജയ്ദീപ് വീടിന്റെ ടെറസില്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ട് അതിലൂടെ നടക്കുകയായിരുന്നു. പൊള്ളലേല്‍ക്കാതെ താന്‍ രക്ഷപ്പെടുന്നത് കാണാന്‍ മാതാപിതാക്കളെ ജയ്ദീപ് വിളിച്ചു. എന്നാല്‍, അവര്‍ എത്തിയപ്പോഴേക്കും ജയ്ദീപിന്റെ ശരീരത്തിന്റെ 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

RELATED STORIES

Share it
Top