കാര്‍ട്ടൂണ്‍ ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യത്തിന് വിലക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ ശീതള പാനീയങ്ങളുടെയും ജങ്ക് ഫുഡിന്റെയും പരസ്യങ്ങള്‍ക്ക് വിലക്ക്. വിവരസാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അറിയിച്ചത്.അനാരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഉടന്‍തന്നെ ടെലിവിഷന്‍ ചാനലുകള്‍ക്ക് നോട്ടിസ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top