കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ അന്തരിച്ചു.76 വയസായിരുന്നു. പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.  സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് കോട്ടയം പള്ളിക്കത്തോടുള്ള വീട്ടില്‍ നടക്കും. മക്കള്‍: കവിത, രഞ്ജിത് സോമന്‍. മരുമക്കള്‍: മധു, വീണ.അദ്ദേഹം വരച്ച കാര്‍ട്ടൂണുകളും രചിച്ച നര്‍മലേഖനങ്ങളും ഉള്‍ക്കൊള്ളിച്ച് 'ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം ' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഇന്നലെ ആശുപത്രിയില്‍ നടത്തിയിരുന്നു.

RELATED STORIES

Share it
Top