കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ഏകദിനം; ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസിനെ നേരിടുംതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം. ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം വേദിയാവുന്നത്. നവംബര്‍ ഒന്നിനാണ് മല്‍സരം നടക്കുന്നത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ട്വന്റി 20മല്‍സരമാണ് ഗ്രീന്‍ഫീല്‍ഡില്‍ അവസാനമായി നടന്ന  അന്താരാഷ്ട്ര മല്‍സരം.

RELATED STORIES

Share it
Top