കാരായി ചന്ദ്രശേഖരന്‍ വീണ്ടും സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം

തലശ്ശേരി: ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരന്‍ വീണ്ടും സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി പട്ടികയില്‍ ഇടംനേടി. ചന്ദ്രശേഖരന് പുറമെ കാരായി രാജനും ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് എറണാകുളത്ത് കഴിയുകയാണ്.എറണാകുളം ജില്ല വിട്ടുപോവരുതെന്ന കര്‍ശന നിബന്ധന കാരണം 2016 ഫെബ്രുവരിയില്‍ കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു. സമാനമായ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് സ്ഥാനം കാരായി രാജനും രാജിവയ്ക്കുകയുണ്ടായി. അതേസമയം, സിപിഎം തലശ്ശേരി ഏരിയാ സെക്രട്ടറിയായി എം സി പവിത്രനെ വീണ്ടും തിരഞ്ഞടുത്തു. പുഞ്ചയില്‍ നാണു, ടി പി ശ്രീധരന്‍, സി പി കുഞ്ഞിരാമന്‍, സി കെ രമേശന്‍, വാഴയില്‍ ശശി, വി സതി, വി കെ സുരേഷ് ബാബു, വി പി വിജേഷ്, കാരായി ചന്ദ്രശേഖരന്‍, കാത്താണ്ടി റസാഖ്, വാഴയില്‍ വാസു, എ രമേഷ്ബാബു, കെ പി പ്രഹീദ്, എം പ്രസന്ന, എ വാസു, പി പി സനല്‍, മുഹമ്മദ് അഫ്‌സല്‍, പി സുരേഷ്ബാബു, എ കെ രമ്യ, വി ജനാര്‍ദനന്‍ എന്നിവരാണ് അംഗങ്ങള്‍.

RELATED STORIES

Share it
Top