കാരാടന്‍ ലാന്‍ഡ്‌സ് ലോഗോ പ്രകാശനം ചെയ്തുകൊച്ചി: കോഴിക്കോട് ആസ്ഥാനമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന കാരാടന്‍ ലാന്‍ഡ്‌സ് കമ്പനിയുടെ പുതിയ ലോഗോ കൊച്ചിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റും അവതരിപ്പിച്ചു. ജൂലൈ ആദ്യവാരം കൊച്ചിയിലാണ് ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള ചന്തുഭായി പട്ടേല്‍, ചെന്നൈയില്‍ നിന്നുള്ള എം എം ബാബു, ഐഐഎം പ്രഫ. രാമന്‍ കരിമ്പുഴ, കോര്‍പറേറ്റ് ട്രെയിനര്‍ മാണി പോള്‍ എന്നിവര്‍ പങ്കെടുത്തു. കൂടാതെ ലോഗോ പ്രകാശനത്തിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി, ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്,  പികെ സ്റ്റീല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ അഹ്മദ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകള്‍ അറിയിച്ചു.കാരാടന്‍ ലാന്‍ഡ്‌സ് കമ്പനി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൊടുക്കല്‍ വാങ്ങലുകളില്‍ ഏകജാലകം എന്ന നൂതന ആശയം നടപ്പാക്കുകയാണ് ലാന്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്ന് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ പറഞ്ഞു. ലാന്‍ഡ് എക്‌സ്‌പോയില്‍ 14 ജില്ലകളിലെയും പ്ലോട്ടുകള്‍ തരംതിരച്ച് അവതരിപ്പിക്കും. ഇതു കണ്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനിയെ സമീപിക്കാം. ഇന്ത്യയിലെ ബിസിനസ് പ്രമുഖര്‍ എക്‌സ്‌പോയുടെ ഭാഗമാവും. ലോഗോ പ്രകാശന വേളയില്‍ കമ്പനി ഡയറക്ടര്‍മാരായ മുഹമ്മദ് സഫ്‌റാദ്, അഹ്മദ് ഷെഫ്രിന്‍, മുഹമ്മദ് സുനീര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ രവീന്ദ്രന്‍ നായര്‍ എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top