കായിപ്പുറം തോട്ടുമുഖപ്പില്‍ പാലം അപകടാവസ്ഥയില്‍

മുഹമ്മ: കായിപ്പുറം തോട്ടുമുഖപ്പില്‍ പാലം അപകടാവസ്ഥയില്‍. കായല്‍ മേഖലകളില്‍ കക്കാകയറ്റാനെത്തുന്ന ലോറികളും  റിസോര്‍ട്ടുകളിലേക്ക് വിനോദ സഞ്ചാരികളുമായെത്തുന്ന വാഹനങ്ങളും സ്‌കൂള്‍ ബസുകളും കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച പാലമായതിനാല്‍ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നു വീഴുന്നുണ്ട്.
ഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ കയറുന്നത് നെഞ്ചിടിപ്പോടെയാണ് നാട്ടുകാര്‍ കാണുന്നത്. കായിപ്പുറം ജങ്ഷന്‍ മുതല്‍ ബോട്ടുജെട്ടി വരെയുള്ള റോഡ് ദേശീയപാത മോഡലില്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചപ്പോള്‍ പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പദ്ധതിയിട്ടിരുന്നു. എന്നാല്‍  റോഡുപണി നടത്തുകയും പാലത്തിന്റെ നിര്‍മ്മാണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നീട്ടിവെക്കുകയുമായിരുന്നു.

RELATED STORIES

Share it
Top