കായികരംഗത്ത് അടിസ്ഥാനസൗകര്യം; പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്നു മന്ത്രി

ചാലക്കുടി: കായികരംഗത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേകശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് സ്‌പോട്‌സ് വകുപ്പ് മന്ത്രി എ സിമൊയ്തീന്‍. സന്തോഷ് ട്രോഫി ജേതാവ് വിബിന്‍ തോമസിനും മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനായ ലിജോ ജോസ് പെല്ലിശ്ശേരിക്കും നഗരഭയുടേയും പൗരാവലിയുടേയും നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കായിക അസോസിയേഷന്റെ പിടിവലി എത്താതെ മികവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ടീമിനെ തെരഞ്ഞെടുത്തത്. മികച്ച കളിക്കാരെ തെരഞ്ഞെടുക്കാന്‍ കോച്ചിന് പരിപൂര്‍ണ്ണ സ്വാതന്ത്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മികച്ച ടീം തന്നെയായിരുന്നു കേരളത്തിന്റേയത്. സന്തോഷ് ട്രോഫി കളിച്ചവരില്‍ ജോലിയില്ലാതിരുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ടീമംഗങ്ങളായ രാഹുല്‍, അനുരാഗ് എന്നിവര്‍ക്ക് സ്വന്തമായി വീടുകളില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ വീടുവച്ച് നല്‍കും. ഇതില്‍ കൊടകരക്കാരനായ അനുരാഗിന് സ്വന്തമായി സ്ഥലവുമില്ല. കൊടകര സിപിഎം ഏരിയ കമ്മിറ്റി സ്ഥലം വാങ്ങി നല്‍കി ഈ കാര്യം പരിഹിരിക്കും. ഇതോടെ അനുരാഗിന്റെ വീടെന്ന സ്വപ്‌നം യാഥാഥ്യമാകും. അറുപത് കോടി രൂപ ചിലവില്‍ തൃശൂരില്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നിര്‍മ്മിക്കും. ചാലക്കുടിയിലെ ഇന്റോ ര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ട്രങ്ക് റോഡ് ജംഗ്ഷനില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു വി മാര്‍ട്ടിന്‍, പി എം ശ്രീധരന്‍, ഗീത സാബു, നഗരസഭ പ്രതിപക്ഷ നേതാവ് വി ഒ പൈലപ്പന്‍ സംസാരിച്ചു. നഗരസഭയുടെ പാരിതോഷികമായി ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി വിബിന്‍ തോമസിന് കൈമാറി. ആനമല ജംഗ്ഷനില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലെക്കെത്തിയത്.

RELATED STORIES

Share it
Top