കായികരംഗത്തെ വികസനത്തിന് 900 കോടിയുടെ പദ്ധതി: മന്ത്രി

കൊച്ചി: കായികരംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന് 900 കോടി രൂപയുടെ പദ്ധതികളാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മന്ത്രി എ സി മൊയ്തീന്‍. ഓപറേഷന്‍ ഒളിംപ്യ ബാഡ്മിന്റണ്‍ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയുടെ അംഗീകാരത്തോടെ സാങ്കേതിക അനുമതി നല്‍കി പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഓപറേഷന്‍ ഒളിംപ്യയിലൂടെ 11 ഇനങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഭാവികേരളത്തിന്റെ മെഡല്‍ പ്രതീക്ഷയാണ് ഈ പരിശീലന പദ്ധതി.നാഗ്പൂരില്‍ നടന്ന് ഏഷ്യന്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഗോവിന്ദ് കൃഷ്ണ, അരവിന്ദ് സുരേഷ്, വര്‍ഷ വെങ്കിടേഷ് എന്നീ വിദ്യാര്‍ഥികളെ മന്ത്രി ആദരിച്ചു. ബാഡ്മിന്റണ്‍ പരിശീലന കിറ്റും മന്ത്രി വിതരണം ചെയ്തു.

RELATED STORIES

Share it
Top