കായികപ്രേമികള്‍ ആവേശത്തില്‍; ഫുട്‌ബോള്‍ ഗ്രൗണ്ടിനായി പുല്‍ത്തകിടി വച്ചുപിടിപ്പിച്ചു

തൃക്കരിപ്പൂര്‍: കാല്‍പന്തുകളിയെ നെഞ്ചിലേറ്റി തൃക്കരിപ്പൂരിനെ കായിക ലോകത്തിന്റെ നെറുകയിലെത്തിച്ച മുഹമ്മദ് റാഫിയെപ്പോലുള്ള താരങ്ങളെ വളര്‍ത്തിയെടുത്ത തൃക്കരിപ്പൂരില്‍ വരും തലമുറയെ ഫുട്‌ബോളിലേക്ക് ആകര്‍ഷിപ്പിക്കാനായി സ്‌കൂള്‍ മുറ്റത്ത് പച്ചപുല്‍ത്തകിട് വച്ചുപിടിപ്പിച്ചു. സെന്റ്് പോള്‍സ് എയുപി സ്‌കൂള്‍ ഗ്രൗണ്ടിലാണ് വച്ചുപിടിപ്പിച്ചത്. സ്‌കൂളിലെ കായിക തല്‍പരരായ അധ്യാപകരും പിടിഎ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്നാണ് പച്ചപ്പുല്‍ത്തകിട് വച്ചുപിടിപ്പിച്ച് പുതിയ കളി മൈതാനമൊരുക്കിയത്.
സ്‌കൂളില്‍ രണ്ട് വര്‍ഷമായി തുടര്‍ന്നു വരുന്ന ഫുട്‌ബോള്‍ പരീശീലനം ഇത്തവണ ശാസ്ത്രിയമായി വിദഗ്ധ പരീശീലകരെ കൊണ്ടുവന്നുനടത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതിദത്ത പച്ച പുല്‍ത്തകിടി പിടിപ്പിച്ച് മൈതാനമൊരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top