'കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും'

തിരുവനന്തപുരം: നാടു നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്ലാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കായികപ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ നടപടികളും സര്‍ക്കാരില്‍നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ടീമിന്റെ യുവത്വമാണ് സന്തോഷ് ട്രോഫി നേടാന്‍ സഹായകമായത്. അതുകൊണ്ടുതന്നെ ചുറുചുറുക്കോടെയും നല്ല വാശിയോടെയും നാടിന്റെയാകെ അഭിമാനമുയര്‍ത്തുന്ന പോരാട്ടം കാഴ്ചവയ്ക്കാനായി. ഇനിയും നാടിന്റെ പ്രതിഭകളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ നടപടികളുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ടീമംഗങ്ങള്‍ക്കുള്ള ഉപഹാരവും ചെക്കും മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളില്‍ സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മ്യൂസിയം ജങ്ഷനില്‍ നിന്ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് തുറന്ന വാഹനത്തി ല്‍ ട്രോഫി സഹിതം ടീമിനെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു സ്വീകരണത്തിനായി ആനയിച്ചത്.

RELATED STORIES

Share it
Top