കായല്‍ മലിനീകരണത്തിനെതിരേ കമ്പനികളിലേക്ക് മാര്‍ച്ച് ചെയ്തുഅരൂര്‍: കായലും പൊഴിച്ചാലും മലിനീകരിക്കുന്നതിനെതിരേ മല്‍സ്യത്തൊഴിലാളി യൂനിയന്‍ കമ്പനികളിലേക്ക് മാര്‍ച്ച് ചെയ്തു. മലിനീകരണം ഉണ്ടാക്കുന്ന അരൂര്‍ വ്യവസായ മേഖലയിലെ ആറ് കമ്പനികളിലേക്കാണ്  മല്‍സ്യത്തൊഴിലാളി യൂനിയന്‍ (സിഐടിയു) ആരൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്  നടത്തിയത്. രാവിലെ പത്തിന്് അരൂര്‍ പള്ളിക്ക് സമീപത്തിനിന്നാണ്് പ്രകടനം തുടങ്ങിയത്. സമരക്കാര്‍ ഓരോകമ്പനികളുടെ മുന്നില്‍ ചെറു യോഗങ്ങള്‍ നടത്തി അതിലൂടെ വിശദീകരണം നല്‍കി. താഹിറാ കെമിക്കല്‍സിനു മുന്നില്‍ നടന്ന സമാപന സമ്മേളനം മല്‍സ്യത്തൊഴിലാളി യൂനിയന്‍ ജില്ല പ്രസിഡന്റ് പി ഐ ഹാരിസ് ഉദ്ഘാടനം ചെയ്തു. സി.വി ്രശീജിത്ത് അധ്യക്ഷത വഹിച്ചു. അരൂര്‍ വ്യവസായ മേഖലയിലെ കമ്പനികളില്‍ നിന്ന് രാസപദാര്‍ത്ഥമടങ്ങുന്ന മലിന ജലം സമീപത്തുള്ള കായലിലേക്ക് തള്ളുന്നതുമൂലം കായലില്‍ മണല്‍ തിട്ടകള്‍ രൂപം കൊള്ളുകയും മല്‍സ്യ സമ്പത്ത് കുറയുകയും ചെയ്യുന്നതുമൂലം മല്‍സ്യത്തൊഴിലാളികള്‍ പട്ടിണിയിലായിരുന്നു. മലിനീകരണം മൂലം ഇന്ന് പലയിനം മല്‍സ്യങ്ങളും അന്യമായിരിക്കുകയാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. ജി ബാഹുലേയന്‍, സി കെ മുകുന്ദന്‍, കെ കെ വാസവന്‍,സി എന്‍ മനോഹരന്‍, ബിന്ദു രത്‌നാകരന്‍, കെ വി ജലന്ധരന്‍, മുരളീധരന്‍, അബുജാക്ഷന്‍ സംസാരിച്ചു.

RELATED STORIES

Share it
Top