കായലോരത്ത് വിശ്രമകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു

ചേര്‍ത്തല: ചേര്‍ത്തല ടിബിയ്ക്ക് സമീപം  കായലോരത്ത്   വിശ്രമ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നു.  ജൂണ്‍ 15 ന് മുന്‍പ്  പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.
സ്ഥലം എംഎല്‍എയുമായ മന്ത്രി പി തിലോത്തമന്റെ ആസ്തി വികസന  ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചിലവഴിച്ചാണ്  നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. കായലോരത്തെ  വൃക്ഷങ്ങള്‍ക്ക്  ചുറ്റും സംരക്ഷണം നല്‍കുകയും  ഇരിപ്പിടങ്ങള്‍ക്കായി ഗ്രാനേറ്റ് പാകുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കായലിന്റെ ഇരു വശങ്ങളിലുമായി കരിങ്കല്‍ പിച്ചിങില്‍ നിന്നും റോഡിലേയ്ക്കുള്ള വീതിവരെ ടൈലുകള്‍ പാകിയിട്ടുണ്ട്.  അളപായമുണ്ടാകാതിരിക്കാനായി  കൈവരികള്‍പിടിപ്പിക്കുകയും, ഇരിപ്പിടങ്ങളും സജ്ജീകരിച്ചുകഴിഞ്ഞു. കോഫി ഷോപ്പും ടോയ് ലൈറ്റ് സംവിധാനവും  ഇതോടെപ്പം  പണിതീര്‍ത്തിട്ടുണ്ട്.
ഇതോടെ ചേര്‍ത്തലയുടെ കായലോര ഭംഗി ആസ്വദിക്കാനായി വിദേശികള്‍ ഉള്‍പെടെ ധാരാളം പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ്  അധിക്യതര്‍. അവസാന മിനുക്കുപണികള്‍ മാത്രമെ ഇനിയുള്ളു.  സഞ്ചാരികള്‍ക്കായി മൂന്ന് പെഡല്‍ ബോട്ടുകളും കുട്ടികള്‍ക്കായി പാര്‍ക്കും ഇതിനോടപ്പം പണിതീര്‍ക്കും.

RELATED STORIES

Share it
Top