കായംകുളത്ത് 5 കോടിയുടെ ഭരണാനുമതികായംകുളം: കായംകുളം അസംബ്ലി മണ്ഡലത്തില്‍ എംഎല്‍എയുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 20  പ്രവര്‍ത്തികള്‍ക്കായി 5 കോടിയുടെ ഭരണാനുമതി ലഭിച്ചതായി യു പ്രതിഭഹരി എംഎല്‍എ പത്രക്കുറിപ്പില്‍ അറിയിച്ചു. കായംകുളം നഗരസഭയില്‍ കായംകുളം ഗവ.  എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം (50 ലക്ഷ ം), കായംകുളം നഗരസഭ വാര്‍ഡ് 8 ചക്കാല ജങ്ഷന്‍ - മുല്ലശ്ശേരി റോഡ് പുനരുദ്ധാരണവും ഓട നിര്‍മാണവും (25. 5 ലക്ഷം), കായംകുളം നഗരസഭയില്‍ പുളിമുക്ക്-പുത്തന്‍വീട്ടില്‍ ജങ്ഷന്‍ റോഡ് (10 ലക്ഷം), കായംകുളം നഗരസഭയില്‍ മുഹിയിദ്ദീന്‍ പള്ളി - കുറ്റിക്കുളങ്ങര റോഡ് (25 ലക്ഷം), കായംകുളം നഗരസഭ 12ാം വാര്‍ഡില്‍ എരുവ പാലത്തിന് തെക്ക് കരിപ്പുഴ കനാല്‍ ചീപ്പുമുതല്‍ കിഴക്കോട്ട് കയ്യാലയ്ക്കല്‍ റോഡ് വരെയുള്ള നീരൊഴുക്ക് തോടിന് സംരക്ഷണഭിത്തി കെട്ടി കോണ്‍ക്രീറ്റ് സ്ലാബ് പാകി നടപ്പാത നിര്‍മാണം (25 ലക്ഷം), കായംകുളം നഗരസഭയില്‍ കെപിഎസി ജങ്ഷന്‍ -ലക്ഷ്മി തിയേറ്റര്‍ റോഡ് (30 ലക്ഷം), കായംകുളം നഗരസഭയില്‍ മനേശ്ശേരി പാലവും അപ്രോച്ച് റോഡ് നിര്‍മാണവും (35 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം (30 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ പത്തിയൂര്‍ മാര്‍ക്കറ്റ് - കണ്ണമംഗലം റോഡ് (10 ലക്ഷം), പത്തിയൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡില്‍ വേണാട്ട് മുക്ക് - റെയില്‍വേമുക്ക് - കല്ലത്തുമുക്ക് - എന്‍എച്ച് ടയോട്ടാ ജങ്ഷന്‍ റോഡ് (19 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തി ല്‍ പൈപ്പ് ജങ്ഷന്‍ - മുക്കം ക്ഷേത്രം റോഡ് (25 ലക്ഷം), കണ്ടല്ലൂര്‍ പഞ്ചായത്തില്‍ ഇടച്ചന്ത -മുതിരത്തറ - ചാപ്രായില്‍ ജം റോഡ് (25 ലക്ഷം)അനുവദിച്ചു. കണ്ടല്ലൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 ല്‍ പ്രണവം ജങ്ഷന്‍ - കാട്ടാന്‍കുളങ്ങര റോഡ് (10 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ പുത്തന്‍വീട്ടില്‍ ജങ്ഷന്‍ - കൂട്ടുംവാതുക്കല്‍ കടവ് റോഡ് (15 ലക്ഷം), ദേവികുളങ്ങര പഞ്ചായത്തില്‍ മാരായിത്തോട്ടം മുതല്‍ താനാകുളം വരെ റോഡ് (വാര്‍ഡ് 6,7,8) (25 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 8 ല്‍ ആരക്കണ്ടത്തില്‍ - ആറുകടമ്പത്തോടിന് കുറുകെ പാലവും അപ്രോച്ച് റോഡും (40 ലക്ഷം), കൃഷ്ണപുരം പഞ്ചായത്തില്‍ വാര്‍ഡ് 9 ല്‍ പാട്ടത്തില്‍മുക്ക് - കുറക്കാവ് - കരിഞ്ഞപ്പള്ളിക്കല്‍ - പാറയില്‍മുക്ക് റോഡ് (25 ലക്ഷം), ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തില്‍ തെക്കേക്കര എല്‍പിസ്‌കൂള്‍ ജങ്ഷന്‍ മുത ല്‍ പീടികത്തറ റോഡ് (20.5 ലക്ഷം), ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ കട്ടച്ചിറ കുടുംബക്ഷേമ കേന്ദ്രത്തിന് കെട്ടിടം (30 ലക്ഷം), എന്നീ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണവകുപ്പിനാണ് നിര്‍മാണചുമതല. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നിര്‍ദേശം ബന്ധപ്പെട്ട വകുപ്പിന് നല്‍കിയിട്ടുണ്ട് എന്ന് എംഎല്‍എ  പറഞ്ഞു.

RELATED STORIES

Share it
Top