കായംകുളത്ത് പെയിന്റ് കടയില്‍ തീപ്പിടിത്തം ; കട പൂര്‍ണമായും കത്തിനശിച്ചുകായംകുളം: കായംകുളത്ത് പെയിന്റ് കടയില്‍ തീപിടിത്തം കട പൂര്‍ണമായും കത്തിനശിച്ചു. കെപി റോഡില്‍  കൊപ്രാപ്പുര ചാങ്ങേത്തറയ്ക്ക് സമീപം ഭരണിക്കാവ് സാഫല്യത്തില്‍ രാജേഷിന്റെ ഉടമസ്ഥതയിലുള്ള സാഫല്ല്യം ട്രേഡേഴ്‌സ് എന്ന പെയിന്റ് കടയാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ച്ക്ക് പന്ത്രണ്ട് മുപ്പതോടെയാണ് കടയില്‍ തീപിടിത്തമുണ്ടായത്.  നാല്‍പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. കായംകുളം, അടൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നും ആറ് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ കെടുത്തിയത്. മൂന്നു കടമുറികളും നിറയെ പെയിന്റും അനുബന്ധ സാധനങ്ങളും ഉണ്ടായിരുന്നു. എല്ലാ പൂര്‍ണ്ണമായി തന്നെ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. പെയിന്റില്‍ ചേര്‍ക്കുന്ന തിന്നറില്‍ തീപ്പൊരി വീണ് ആളി കത്തുകയായിരുന്നു. തീ പടര്‍ന്നതോടെ കടയിലുണ്ടായിരുന്നവര്‍ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കായംകുളത്തുനിന്നും ആദ്യം ഫയര്‍ ഫോഴ്‌സ് വാഹനം എത്തിയെങ്കിലും തീ അണയ്ക്കുവാനുള്ള ശ്രമം വിഫലമായി ഇതിനെ തുടര്‍ന്ന് അടൂര്‍, മാവേലിക്കര എന്നിവടങ്ങളില്‍ നിന്ന് നാല് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് പൂര്‍ണമായും തീ അണച്ചത് .കെട്ടിടത്തിനും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top