കാമുകിയെ വധിച്ച നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്റെ ശിക്ഷ ശരിവച്ചു

മുംബൈ: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ നാവിക ഉദ്യോഗസ്ഥനു കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു. നാവികസേനയുടെ എയ്‌റോനോട്ടിക്കല്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന മനീഷ് ഠാക്കൂറിനെതിരായ ശിക്ഷയാണു ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എസ് പി കോട്‌വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്. കീഴ്‌ക്കോടതി വിധിക്കെതിരേ ഠാക്കൂര്‍ സമര്‍പ്പിച്ച അപ്പീല്‍ ബെഞ്ച് തള്ളി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരിയായിരുന്ന കൗഷംബിലായ്ക്കാണ് 2007ല്‍ കൊല്ലപ്പെട്ടത്. ഠാക്കൂറിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്നു ബെഞ്ച് വ്യക്തമാക്കി. മുംബൈ നഗരപ്രാന്തത്തിലെ ഒരു ഹോട്ടല്‍ മുറിയിലാണ് കൊലപാതകം നടന്നത്.

RELATED STORIES

Share it
Top