കാമുകന്‍ കാണാനും ഫോണ്‍ വിളിക്കാനും കാമുകന്‍ തയ്യാറായില്ല; യുവതി മാളിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തുനോയിഡ: കാമുകന്‍ പരസ്പരം കാമുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യാത്തതില്‍ മനം നൊന്ത് യുവതി മാളിനു മുകളില്‍ നിന്ന് ചാടി മരിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡ നഗരത്തില്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ശിവാനി(25) ആണ് കാമുകനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് ദി ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയത്.
ശിവാനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 3.30ഓടെ മരിക്കുകയായിരുന്നു. ശിവാനിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ നിന്നാണ് കാമുകനുമായുള്ള പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാവുന്നത്. ഒരു മണിക്കൂറിലേറെ സമയം എസ്‌കലേറ്ററിനു സമീപം ഇരുന്നതിനു ശേഷമാണ് യുവതി മാളിനു മുകളില്‍ നിന്ന് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
യുപിയിലെ കാസ്ഗഞ്ച് സ്വദേശിനിയായ ശിവാനി ബറോല ഗ്രാമത്തില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി.

RELATED STORIES

Share it
Top