കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് വെട്ടിക്കൊന്നു

ജയ്പൂര്‍: തന്നേക്കാള്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടിയുമൊത്ത് ഒളിച്ചോടിയ 20കാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ അനൂപ്ഗഡ് നഗരത്തിലാണ് സംഭവം. ബല്‍വീര്‍സിങ് (45) ആണു വീട്ടില്‍ ഉറങ്ങുകയായിരുന്ന മകളെ കൊലപ്പെടുത്തിയതെന്ന് അനൂപ്ഗഡ് പോലിസ് സ്റ്റേഷന്റെ ചുമതലയുള്ള നരേഷ്‌കുമാര്‍ പറഞ്ഞു. സ്വന്തം സമുദായത്തിലെ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു പെണ്‍കുട്ടി. രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി. വിവാഹം നടത്താമെന്ന് ഇരുവീട്ടുകാരും സമ്മതിച്ചതോടെ കേസ് പോലിസ് അവസാനിപ്പിച്ചു. എന്നാല്‍, ഈ തീരുമാനത്തില്‍ സന്തുഷ്ടനല്ലാത്ത പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top