കാമുകനെതിരേ പരാതി: ഭ്രൂണവുമായി യുവതി പോലിസ് സ്‌റ്റേഷനില്‍

ലഖ്‌നോ: കാമുകനെതിരേ പരാതി നല്‍കാന്‍ യുവതി പോലിസ് സ്‌റ്റേഷനിലെത്തിയത് ബാഗില്‍ ഭ്രൂണവുമായി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണു സംഭവം. അഞ്ചുമാസമെത്തിയ ഭ്രൂണവുമായാണ് യുവതി സ്‌റ്റേഷനിലെത്തിയത്. ആറുമാസം മുമ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിപ്പിച്ച് ഗുളികകള്‍ കഴിപ്പിച്ചെന്നുമാണു പരാതി. ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹം ഒഴിവാക്കാന്‍ യുവാവ് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top