കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം സ്‌ഫോടനം; 50മരണം



ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്കേറ്റു. എന്നാല്‍ ഇന്ത്യന്‍ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന കാബൂളിലെ വാസിര്‍ ഖാന്‍ പ്രദേശത്തിന്റെ 50 മീറ്റര്‍ പരിധിയിലാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടത്തില്‍ ഇന്ത്യന്‍ എംബസിയുടെ ജനലുകളും വാതിലുകളും തകര്‍ന്നു. എംബസിയിലെ മുഴുവന്‍ ജീവനക്കാരെയും സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണ ലക്ഷ്യം എംബസി തന്നെയായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യയുടേത് കൂടാതെ നിരവധി രാജ്യങ്ങളുടെ എംബസികള്‍ സ്‌ഫോടനമുണ്ടായ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്.





RELATED STORIES

Share it
Top