കാഫ്മല നിര്‍മാണ പ്രവൃത്തിക്കെതിരേ പ്രതിഷേധം ശക്തം

കൊടുവള്ളി: കരീറ്റിപറമ്പ് കാഫ്മലയില്‍ അനുമതിയില്ലാതെ മണ്ണിടിച്ചു നിരത്തി നിര്‍മാണ പ്രവൃത്തി നടത്തിയത് ഭൂമാഫിയ-ഭരണകൂട അവിശുദ്ധ കൂട്ട് കെട്ടാണെന്നും നഗരസഭ അധികൃതരുടെ അശ്രദ്ധ നിയമലംഘകര്‍ക്കുള്ള മൗനാനുവാദമാണോ എന്ന് സംശയിക്കേണ്ടതായും എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
മുന്‍ പഞ്ചായത്ത്— മെമ്പര്‍ പൊതുഫണ്ടില്‍ നിന്ന് നിര്‍മാണം നടക്കുന്ന പ്രദേശത്തേക്കുള്ള റോഡിനായി പണം അനുവദിച്ചതിലെ താല്‍പര്യം അന്വേഷിക്കണം.
അനുമതിയില്ലാതെ മല ഇടിച്ചു നിരത്തി നിര്‍മാണ പ്രവൃത്തി നടത്തിയവര്‍ക്കെതിരെ കേസെടുക്കണം. എംഎല്‍എ സ്ഥലം സന്ദര്‍ശിക്കണം.
തകര്‍ന്നു വീണ മതിലിന് താഴെ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക അകറ്റണമെന്നും ഇടിച്ചില്‍ തുടങ്ങിയ മല  കാല വര്‍ഷം ശക്തി പ്രാപിക്കുന്നതോടെ ദുരന്തമായി മാറാനുള്ള സാധ്യത മുന്നില്‍ കണ്ട്  പ്രദേശത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തു ന്നതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ടി പി യുസുഫ് അധ്യക്ഷത വഹിച്ചു. ഇ നാസര്‍, സിദ്ധീക്ക് കരുവന്‍പൊയില്‍, റഫീഖ്, നസീര്‍, ആബിദ് പാലക്കുറ്റി സംസാരിച്ചു.

RELATED STORIES

Share it
Top