കാപ്പാട് തീരത്തെ വിസ്മയിപ്പിച്ച് സഹസ്ര മയൂരം നൃത്തം

കൊയിലാണ്ടി: ലോകനൃത്തദിനാഘോഷത്തിന്റെ ഭാഗമായി പൂക്കാട് കലാലയം നടത്തിയ സഹസ്രമയൂരം നൃത്തം കലാസ്വാദകര്‍ക്ക് വിസ്മയമായി . കാപ്പാട് തുവ്വപ്പാറ കടലോരത്താണ് ദൃശ്യനാദവിസ്മയം അരങ്ങേറിയത്.
ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തങ്ങള്‍, പാശ്ചാത്യ നൃത്തങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് അരങ്ങിലെത്തിച്ചത്. യു കെ രാഘവന്‍ മാസ്റ്ററുടെ രചനക്ക് പ്രേംകുമാര്‍ വടകര സംഗീതം നല്‍കി. കലാലയം അധ്യാപിക ഡോ. ലജ്‌നയും സഹ അധ്യാപകരും ചേര്‍ന്നാണ് സഹസ്രമയൂരം ചിട്ടപ്പെടുത്തിയത്.
മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ യു വി ജോസ് നൃത്തദിന സന്ദേശം നല്‍കി. കെ ദാസന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. നൃത്തം കാണാന്‍ വലിയ ആസ്വാദകസംഘം തീരത്തെത്തിയിരുന്നു.

RELATED STORIES

Share it
Top