കാപ്പാട് ഡിവൈഎഫ്്്‌ഐ പ്രവര്‍ത്തകര്‍ കെട്ടിടങ്ങള്‍ തകര്‍ത്തു

കൊയിലാണ്ടി: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കാപ്പാട് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ക്കു നേരെ ഡിവൈഎഫ്‌ഐ അക്രമം. ചേമഞ്ചേരി പഞ്ചായത്തില്‍ മുസ്്‌ലിംലീഗ് കാപ്പാട് ശാഖ പ്രസിഡന്റ് കമ്പിവളപ്പില്‍ കോയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടവും തൊട്ടടുത്തുള്ള മോഹന്‍ദാസിന്റെ ഫാം കെട്ടിടവുമാണ് തകര്‍ത്തത്. തകര്‍ത്ത കെട്ടിടങ്ങള്‍ക്ക് തീ കൊടുക്കുകയും ചെയ്തു.
പോലിസും ഫയര്‍ ഫോഴ്‌സും എത്തിയാണ് തീ അണച്ചത്. ഇന്നലെ മൂന്നുമണിയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അനധികൃത കെട്ടിട നിര്‍മാണത്തിനെതിരെ നടത്തിയ മാര്‍ച്ചിനോടനുബന്ധിച്ചാണ് കെട്ടിടം തകര്‍ക്കലും തീവെപ്പും നടന്നത്.

RELATED STORIES

Share it
Top