കാന്‍സറിന് തുള്ളിമരുന്ന്‌ഡോക്ടര്‍ക്കെതിരേ അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പ്രമേഹം, തൈറോയ്ഡ്, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമായ തുള്ളിമരുന്നുണ്ടെന്ന് പ്രചാരണം നടത്തുന്നയാള്‍ക്കെതിരേ അനേ്വഷണം നടത്തി റിപോര്‍ട്ട് നല്‍കാന്‍ ആയുര്‍വേദ വിഭാഗം ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.
കൊല്ലം മാറനാട് എഴുകോ ണ്‍ സ്വദേശിയായ ആയുര്‍വേദ ഡോക്ടര്‍ക്കെതിരേ അനേ്വഷണം നടത്താനാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ  ഉത്തരവ്. പരസ്യം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് സെക്രട്ടറി എം എസ് ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.
പരസ്യത്തില്‍ ആകൃഷ്ടരാവുന്ന കാന്‍സര്‍ രോഗികള്‍ ചികില്‍സ സ്വീകരിക്കാന്‍ വിസമ്മതിക്കാന്‍ സാധ്യതയുണ്ടെന്ന് പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top