കാന്‍സര്‍ രോഗിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ആലപ്പുഴ: കാന്‍സര്‍ രോഗിയായ വീട്ടമ്മയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി പത്തിയൂര്‍ സ്വദേശിനിയായ മധ്യവയസ്‌കയാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ആലപ്പുഴ ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കിയത്. ഏഴു മാസം മുമ്പാണ് പരാതിക്കാരി കാര്‍ത്തികപ്പള്ളി പത്തിയൂരില്‍ താമസമാക്കിയത്.
റേഷന്‍കാര്‍ഡും വീട്ടുനമ്പറുമെ ല്ലാം പുതിയ സ്ഥലത്തേക്ക് മാറ്റിയെടുക്കുന്നതിനാണ് ഇവര്‍ സിപിഎമ്മിന്റെ പ്രാദേശിക ബ്രാഞ്ച് സെക്രട്ടറിയെ സമീപിക്കുന്നത്. തുടര്‍ന്നു സ്ഥിരമായി ഇയാള്‍ പരാതിക്കാരിയുടെ വീട്ടിലെത്തുകയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും പരാതിക്കാരി വഴങ്ങിയില്ല. കഴിഞ്ഞ മാസം 12ന് വൈകീട്ട് പരാതിക്കാരിയുടെ വീട്ടിലെത്തിയ ബ്രാഞ്ച് സെക്രട്ടറി കടന്നു പിടിക്കാന്‍ ശ്രമിച്ചതാ യും പറയുന്നു. പിന്നീടും ഇയാ ള്‍ പരാതിക്കാരിയുടെ വീട്ടിലെത്തി നഗ്നചിത്രം എടുക്കുന്നതിന് സമ്മതിച്ചാല്‍ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞതായും പരാതിയിലുണ്ട്. ശല്യം സഹിക്കാനാവാതെ വന്നതോടെയാ ണ് കരീലക്കുളങ്ങര എസ്‌ഐ, കായംകുളം സിഐ, ഡിവൈഎസ്പി എന്നിവര്‍ക്ക് ഇവര്‍ പരാതി നല്‍കിയത്. ഇതിനിടെ ബ്രാഞ്ച് സെക്രട്ടറി വീ ണ്ടും വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ് തു. കരീലക്കുളങ്ങര എസ്‌ഐയും മോശമായാണ് പെരുമാറിയതെന്നും തനിക്ക് നീതി ലഭിക്കണമെന്നുമാണ് ജില്ലാ പോലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

RELATED STORIES

Share it
Top