കാന്‍സര്‍ രോഗിയുടെ മകളുടെ വിവാഹം ഐസിയുവില്‍

പട്‌ന: കാന്‍സര്‍ ബാധിതയായ മാതാവിന്റെ ആഗ്രഹസാഫല്യത്തിന് പിന്തുണയുമായി പട്‌ന എയിംസ് അധികൃതര്‍. ഇതിനായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന് പുറത്ത് കതിര്‍മണ്ഡപമൊരുക്കിയാണ് അധികൃതര്‍ പിന്തുണ നല്‍കിയത്.
പുരോഹിതന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വരന്‍ വധുവിന് വരണമാല്യം ചാര്‍ത്തി.
ഏപ്രില്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ തൊണ്ടയില്‍ അര്‍ബുദം ബാധിച്ച മാതാവിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെയാണ് മാതാവിന്റെ അന്ത്യാഭിലാഷമെന്ന നിലയില്‍ വിവാഹം പെട്ടെന്ന് നടത്താന്‍ തീരുമാനമായത്. വിവാഹത്തിന് ആശുപത്രി വേദിയാക്കാന്‍ അധികൃതരും സമ്മതമറിയിച്ചതോടെ തീവ്ര പരിചരണ വിഭാഗത്തിനു പുറത്തെ ഡോക്ടര്‍മാരുടെ ഡ്യൂട്ടി റൂം ഇതിനായി ഒരുക്കുകയായിരുന്നു.

RELATED STORIES

Share it
Top