കാന്‍സര്‍ രോഗികള്‍ക്ക് പോഷകധാന്യകിറ്റ്‌

വൈക്കം: വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്ത് പ്രദേശത്തെ 78 കാന്‍സര്‍ രോഗികള്‍ക്ക് പോഷകധാന്യകിറ്റ് വിതരണം ചെയ്തു. ഇടയാഴം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശകുന്തള വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി എം അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ ഓഫിസര്‍ (ഇന്‍ ചാര്‍ജ്) ഡോ. ജി ഐ സപ്‌ന വിഷയാവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ നന്ദകുമാര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജു കുഞ്ഞുമോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി ജയന്‍, കെ എസ് ഷിബു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സതി മംഗളാനന്ദന്‍, മനോജ്കുമാര്‍, കെ ആര്‍ ഷൈലകുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്‌സ് ടോം, കെ ബി പുഷ്‌കരന്‍, സുരേഷ്‌കുമാര്‍, വിശ്വനാഥന്‍, ഗോപി, വക്കച്ചന്‍ മണ്ണത്താലി എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top