കാന്‍സര്‍ പെന്‍ഷന്‍ അപേക്ഷ നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം

കാവനാട്: കാന്‍സര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജീവനം കാന്‍സര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ബിജുതുണ്ടില്‍ മുഖ്യമന്ത്രി ആരോഗ്യമന്ത്രി എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.ആരോഗ്യ കുടുംബ ക്ഷേമവകുപ്പിന്റെ ഉത്തരവ് പ്രകാരം റീജിയനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളജുകള്‍, ജില്ലാ-ജനറല്‍ ആശുപത്രികളിലെ കീമോതെറാപ്പി, പാലിയേറ്റീവ്, റേഡിയോ തെറാപ്പിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.  കേരളത്തില്‍ നിരവധി രോഗികളാണ് വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സഹായത്തോടെ കേരളത്തിലെ വിവിധ പ്രൈവറ്റ് ആശുപത്രികളില്‍ ചികില്‍സ തേടുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമേ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ.പുതിയ ഉത്തവ് മൂലം നിര്‍ദ്ധന രോഗികള്‍ വര്‍ഷം തോറും പെന്‍ഷന്‍ പുതുക്കി നല്‍കുന്നതിനും പുതിയ അപേക്ഷ നല്‍കുന്നതിലും വലിയ ബുദ്ധിമുട്ടുള്‍ നേരിടുകയാണ്.ഈ സാഹചര്യങ്ങള്‍ മനസിലാക്കി നിര്‍ദ്ധന രോഗികള്‍ക്കെല്ലാം പെന്‍ഷന്‍ ലഭിക്കുന്നതിനു വേണ്ടി നടപടി സ്വീകരിക്കണമെന്ന് ജീവനം എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.പ്രസിഡന്റ് പി ശ്രീജിത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജു തുണ്ടില്‍, ആര്‍ ഗോപാലന്‍, ഡി പ്രമോദ്, ശ്യാമ വര്‍ണ്ണന്‍, ഡി പ്രേംരാജ്, ശിവാനന്ദന്‍ നായര്‍, മുഹമ്മദ് ഷഫീര്‍, പി ലേഖ സംസാരിച്ചു.

RELATED STORIES

Share it
Top