കാന്‍സര്‍ ചികില്‍സാരംഗത്തെ കണ്ടെത്തല്‍: ജയിംസ് അലിസണിനും ടസുകു ഹോന്‍ജോയ്ക്കും വൈദ്യശാസ്ത്ര നൊബേല്‍

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം കാന്‍സര്‍ ചികില്‍സാ ഗവേഷകരായ ജയിംസ് അലിസണും (70) ടസുകു ഹോന്‍ജോയും പങ്കിട്ടു.
കാന്‍സറിനെതിരായ ആന്തരിക പ്രതിരോധ സംവിധാനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനു സഹായിക്കുന്ന മരുന്നുകളുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണങ്ങള്‍ക്കാണ് ജാപനീസ് ശാസ്ത്രജ്ഞനായ ഹോന്‍ജോയും യുഎസില്‍ നിന്നുള്ള അലിസണും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.
പ്രതിരോധകോശങ്ങളിലെ നിര്‍ണായക പ്രോട്ടീനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഹോന്‍ജോയ്ക്കു പുരസ്‌കാരം നേടിക്കൊടുത്തത്. കാന്‍സര്‍ കോശങ്ങള്‍ക്കെതിരേ പ്രതിരോധം ശക്തമാക്കുംവിധം പ്രോട്ടീനുമായി ബന്ധപ്പെട്ട പഠനത്തിനാണ് അലിസോണിനു പുരസ്‌കാരം. കണ്ടുപിടിത്തം കാന്‍സര്‍ ചികില്‍സാരംഗത്ത് സമൂലമായ മാറ്റത്തിനു വഴിതുറന്നതായും പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
ടെക്‌സസിലെ ഹൂസ്റ്റണില്‍ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ പ്രഫസറും രോഗപ്രതിരോധ ഗവേഷണ വിഭാഗം മേധാവിയുമാണ് അലിസണ്‍. ക്യോട്ടോ സര്‍വകലാശാലയില്‍ പ്രഫസറാണ് ഹോന്‍ജോ.

RELATED STORIES

Share it
Top