കാന്‍സര്‍ ചികില്‍സയ്ക്ക് സുസജ്ജമായി മെഡി. കോളജുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികില്‍സയ്ക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റാന്‍ സുസജ്ജമാക്കി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിന്റെ ഭാഗമായി ആദ്യമായി ഈ മെഡിക്കല്‍ കോളജുകളില്‍ കാന്‍സര്‍ സര്‍ജറി വിഭാഗം (സര്‍ജിക്കല്‍ ഓങ്കോളജി) ആരംഭിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത്.
ഇതിന് മുന്നോടിയായി ഈ മെഡിക്കല്‍ കോളജുകളിലെ കാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ അധ്യാപകര്‍, നഴ്സുമാര്‍ ഉള്‍പ്പെടെ 105 തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നീ വിഭാഗങ്ങളിലായാണ് തസ്തിക സൃഷ്ടിച്ചത്.

RELATED STORIES

Share it
Top