കാന്‍സര്‍മുക്ത കൊടിയത്തൂര്‍ പദ്ധതിക്ക് തുടക്കം

മുക്കം: സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതിക്ക് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൊടിയത്തൂര്‍ മേഖലയെ കാന്‍സര്‍ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹുമുഖ ബൃഹത് പദ്ധതിയാണ് മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കുന്നത്. പദ്ധതി വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത പ്രഖ്യാപന കണ്‍വന്‍ഷന്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡി കൃഷ്ണനാഥ് പൈ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി വെള്ളാഞ്ചിറ അധ്യക്ഷത വഹിച്ചു. കാന്‍സര്‍ അറിയാന്‍ കണ്ടെത്താന്‍ കീഴ്‌പ്പെടുത്താന്‍ എന്ന തലക്കെട്ടോടെ തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്റര്‍, കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി, സാമൂഹിക സന്നദ്ധ സംഘടനകള്‍ എന്നിവയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 5000ലേറെയുള്ള വീടുകളില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍വേ നടത്തും. തുടര്‍ന്ന് രോഗ നിര്‍ണയ ക്യാംപ്, മെഗാ മെഡിക്കല്‍ ക്യാംപ്, തുടര്‍ചികില്‍സ എന്നിവ നടക്കും .

RELATED STORIES

Share it
Top