കാന്തപുരത്ത് മഞ്ഞപ്പിത്തം വ്യാപകം

താമരശ്ശേരി: ഉണ്ണികുളം കാന്തപുരത്തും ചോയിമഠം കരുവാറ്റ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം വ്യാപകം. നിരവധിപേര്‍ ചികില്‍സയില്‍.
മഞ്ഞപ്പിത്തം ശ്രദ്ധയില്‍ പെട്ടതോടെ ആരോഗ്യ വകുപ്പധികൃതര്‍ വീടുകളിലെത്തി കുടിവെള്ള സ്രോതസ്സുകളില്‍ ശുദ്ധീകരിക്കാനുള്ള നടപടി എടുത്തത് ഏറെ അനുഗ്രഹമായി. രോഗ ബാധിതതര്‍ പലരും ഒറ്റമൂലി, നാട്ടു ചികില്‍സ നടത്തുന്നതിനാല്‍ രോഗികളുടെ ക്രിത്യമായ കണക്ക് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് സാധിക്കാതെ പോവുന്നത് ആശങ്കയുളവാക്കുന്നു.
പനിയും കടുത്ത ക്ഷീണവും വരുന്നതോടെ പലരും സ്വയം ചികില്‍സയിലേക്ക് തിരിയുന്നതായി അധികൃതര്‍ പറയുന്നു. ഇത് രോഗം മൂര്‍ജിക്കാനും അപകടാവസ്ഥയിലെത്താനും ഹേതുവാകുകയും ചെയ്യും. രോഗ സംശയത്തെ തുടര്‍ന്ന് പൂനൂര്‍, താമരശ്ശേരി പ്രദേശങ്ങളിലെ മെഡിക്കല്‍ ലാബുകളില്‍ തിരക്കനുഭവപ്പെടുന്നു. രോഗം സ്ഥിരീകരിക്കുന്നതോടെ പലരും  ഒറ്റ മൂലി ചികില്‍സകരെ സമീപിച്ചു മരുന്ന് കഴിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ മരുന്ന് കഴിച്ചിട്ടും ബേധമാവാതെ പലരും താമരശ്ശേരിയിലെ താലൂക്കാശുപത്രിയിലും സ്വരകാര്യ ആശുപത്രിയിലും ചികില്‍സ തേടിയവരും ധാരാളം. ഇതിനു പുറമെ വൈറല്‍ പനിയും ഈ പ്രദേശത്ത് പല വീടുകളിലും പടരുന്നുണ്ട്്്.

RELATED STORIES

Share it
Top